Breaking News

ശശികലയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റാന്നി പോലീസ് സ്‌റ്റേഷന് മുമ്പില്‍ സംഘപരിവാര്‍ പ്രതിഷേധം

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റാന്നി പോലീസ് സ്‌റ്റേഷന് മുമ്പില്‍ സംഘപരിവാര്‍ പ്രതിഷേധം.
ശബരിമലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ട ശശികല ഇപ്പോള്‍ റാന്നി പോലീസ് സ്‌റ്റേഷനില്‍ കരുതല്‍ തടങ്കലിലാണ്.

ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മരക്കൂട്ടത്ത് വെച്ച് പോലീസ് ഇവരെ തടഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റില് പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top