കൊച്ചി: ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചരലംഘനമാണ്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറി. ദര്‍ശനത്തിനെത്തിയ സ്ത്രീകളെയും തടഞ്ഞു. ഇതൊക്കെ ആചാരലംഘനമാണെന്നു കാണിച്ച് സ്പെഷല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.