Kerala

പാസ് ഏര്‍പ്പെടുത്തുന്ന തീരുമാനം ത്രിശങ്കുവില്‍; ശബരിമലയില്‍ പോലീസ് നീക്കങ്ങള്‍ പൊളിയുന്നു

ശബരിമലയില്‍ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് നടത്തുന്ന നീക്കളെല്ലാം പൊളിയുന്നു. മണ്ഡലകാലത്തെ വരവേല്‍ക്കാന്‍ ഏറ്റവും ഒടുവിലായി പോലീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച തീര്‍ഥാടക വാഹനങ്ങള്‍ക്കുള്ള പാസ് സമ്പ്രദായവും ത്രിശങ്കുവിലാണെന്ന് റിപ്പോര്‍ട്ടുകള്‍.

പാസ് ഏര്‍പ്പെടുത്തുന്ന പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പാസ് നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറിയില്ല. അറിയിപ്പ് ലഭിച്ചത് പത്തനംതിട്ടയിലെ ചില സ്റ്റേഷനുകളില്‍ മാത്രം. ഇതര സംസ്ഥാനങ്ങളെയും ഇക്കാര്യം അറിയിച്ചില്ല എന്നതും പോലീസിന് തിരിച്ചടിയാവുകയാണ്.

മാത്രമല്ല പാസ് നല്‍കുന്നതിനുള്ള മാതൃകയോ അപേക്ഷാഫോമോ ലഭ്യമാക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ തീര്‍ത്ഥാടനം തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോളും പൊലീസ് സ്റ്റേഷനിലെത്തിയാല്‍ ആര്‍ക്കും പാസ് ലഭിക്കില്ലെന്ന് ഉറപ്പ്.

ഇതോടെ പത്തനംതിട്ടയിലെ അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തി പാസ് നല്‍കുന്ന സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം. നിലയ്ക്കലിലെ താല്‍കാലിക പൊലീസ് സ്റ്റേഷനില്‍ ഇതിനായി പ്രത്യേകസൗകര്യം ഒരുക്കുന്നതും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇതും പ്രാവര്‍ത്തികമാകുമോയെന്ന് കണ്ടറിയണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top