Kerala

ശബരിമലയിലെ പ്രതിഷേധ സമരം സുപ്രീം കോടതിക്കെതിരെയെന്ന് ഹൈക്കോടതി ; അക്രമം നടത്തിയവര്‍ക്ക് ജാമ്യമില്ല

ശബരിമല യുവതീ പ്രവേശനത്തിനെതിരെ നടത്തുന്ന സമരങ്ങള്‍ സുപ്രീം കോടതിയ്ക്കെതിരാണെന്ന് ഹൈക്കോടതി. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ശബരിമലയില്‍ നടന്ന അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. അക്രമത്തില്‍ പങ്കെടുത്തില്ലെന്നും നാമജപ പ്രാര്‍ത്ഥനയില്‍ മാത്രമേ ഭാഗമായിട്ടുള്ളൂ എന്നുമുള്ള ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സമരം നടത്തിയത്. പ്രതി അക്രമത്തില്‍ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ട്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളുമുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top