Kerala

സന്നിധാനത്ത് പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി വത്സന്‍ തില്ലങ്കരി; സമൂഹമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍

സന്നിധാനത്ത് പോലീസ് മൈക്കിലൂടെ നാമജപ പ്രതിഷേധക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി. ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്നും പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുതുമെന്നുമാണ് വത്സന്‍ തില്ലങ്കരി മൈക്കിലൂടെ പറയുന്നത്. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റീയേഴ്‌സും ഉണ്ട്. പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുതെന്നും വത്സന്‍ തില്ലങ്കരി പറഞ്ഞു.

സന്നിധാനത്ത് നാമജപവുമായി തടിച്ചെത്തിയ തീര്‍ത്ഥാടകരോട് സംസാരിക്കാനാണ് വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറയുന്നുണ്ട്.

അതേസമയം ശബരിമലയുടെ പൂര്‍ണ നിയന്ത്രണം പോലീസിന്റെ കൈയ്യിലാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top