Breaking News

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനം താത്കാലികമായി തടയാനാകില്ല. രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനല്ല, അത് തടയാനാണ് നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കാനിരിക്കെ അതുവരെ ശബരിമലയിലെ യുവതി പ്രവേശനം താത്കാലികമായി തടയണം എന്നാവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top