Latest News

അങ്ങനെയല്ല, ഇങ്ങനെയാണ് ക്യാറ്റ് വാക്ക്

അഴകളവുകള്‍ക്കൊപ്പിച്ച് അണിഞ്ഞൊരുങ്ങി സുന്ദരിമാര്‍ റാംപില്‍ ക്യാറ്റ് വാക്ക് നടത്തി കൈയ്യടി വാങ്ങുമ്പോള്‍ അതു കണ്ട് ചുമ്മാ ഇരിക്കാന്‍ പറ്റുമോ നമ്മുടെ പൂച്ചച്ചാര്‍ക്ക്..? എങ്കില്‍പ്പിന്നെ ഒന്ന് കാണണമല്ലോ, പിന്നെ മുന്നും പിന്നും നോക്കിയില്ല, റാംപിലൂടെ കലക്കന്‍ ഒരു നടത്തമങ്ങ് പാസ്സാക്കി….അങ്ങനല്ല ഹേ, ദാ ഇങ്ങനെ, ഇങ്ങനെയാണ് ക്യാറ്റ് വാക്ക്…

എന്താണ് ക്യാറ്റ് വാക്കെന്ന് അക്ഷരാര്‍ഥത്തില്‍ ഫാഷന്‍ പ്രേമികള്‍ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു ഈ പൂച്ച. തുര്‍ക്കിയിലെ എസ്‌മോഡ് ഇന്റര്‍നാഷണല്‍ ഷോക്കിടയിലാണ്  ഡിസൈനേര്‍സിനേയും കാണികളേയും ഞെട്ടിച്ച് റാമ്പില്‍ പൂച്ച നടത്തം നടന്നത്.

കുറച്ചുനേരം റാംപില്‍ കാലും വാലുമൊക്കെ നക്കി വൃത്തിയാക്കിയിരുന്ന പൂച്ച കുറച്ച് കഴിഞ്ഞതോടെ റാംപില്‍ മോഡലുകള്‍ക്കൊപ്പം നടക്കുകയായിരുന്നു. റാംപിലേക്ക് പൂച്ച എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല. എങ്കിലും റാംപിലെ
യഥാര്‍ഥ ക്യാറ്റ് വാക്ക് കാണികള്‍ക്ക് കൗതുകമായി.

 

 

View this post on Instagram

 

Ahahahahahah #catwalk #real #vakkoesmod

A post shared by H (@hknylcn) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top