Latest News

ഐസിഐസിഐ ബാങ്ക് സംസ്ഥാനത്ത് 101 നാണയ മേളകള്‍ സംഘടിപ്പിച്ചു

കൊച്ചി: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകളില്‍ ഐസിഐസിഐ ബാങ്ക് 101 നാണയ മേളകള്‍ സംഘടിപ്പിച്ചു. കേടായവയ്ക്കു പകരം പൊതുജനത്തിന് നാണയങ്ങളും പുതിയ നോട്ടുകളും നല്‍കുകയായിരുന്നു മേളയുടെ ലക്ഷ്യം. ആര്‍ബിഐയുടെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലായിരുന്നു മേള.

”പവര്‍ ഓഫ് വണ്‍” എന്ന പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ബാങ്കിന്റെ ബ്രാഞ്ചുകളില്‍ ഒരേ ദിവസം നാണയ മേളകള്‍ സംഘടിപ്പിച്ചു. പ്രളയത്തില്‍ മോശമായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും മേള ഉപകാരപ്പെട്ടു. ജനറല്‍ മാനേജര്‍ കമല്‍ പട്‌നായിക്, റിസര്‍വ് ബാങ്ക് ഇഷ്യൂ ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് എറണാകുളം എംജി റോഡിലെ ബ്രാഞ്ചില്‍ മേള ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് 1250 ഉപഭോക്താക്കള്‍ പങ്കെടുത്ത മേളയില്‍ 16.35 ലക്ഷം രൂപയുടെ നാണയങ്ങളും നോട്ടുകളുമാണ് മാറി നല്‍കിയത്. രാജ്യമൊട്ടാകെ നടത്തിയ 2536 നാണയമേളകളിലായി 36,000 പേര്‍ പങ്കെടുത്തു. 40 കോടി രൂപയാണ് മാറ്റി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top