Kerala

ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് അമിത്ഷാ; ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് അമിത്ഷാ പറഞ്ഞു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും ആയിരക്കണക്കിന് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പറയണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കും. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് അമിത്ഷാ ഇടത് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ശരണം വിളിച്ചുകൊണ്ടു തുടങ്ങിയ പ്രസംഗത്തില്‍ സുപ്രീംകോടതി വിധി അപ്രായോഗികമാണെന്ന് അമിത്ഷാ വിമര്‍ശിച്ചു. സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയന്‍ തിരിച്ചറിയണം.

കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടത് ക്ഷേത്രങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ സംഘടിത അക്രമം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top