ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒക്ടോബര്‍ 27 ശനിയാഴ്ച കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ വിമാനമിറങ്ങും. ഡിസംബര്‍ 9നാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടംനിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ഇതിന് മുമ്പ് തന്നെ കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി നേടിയാണ് ഷാ പ്രത്യേക സ്വകാര്യ വിമാനത്തില്‍ കണ്ണൂരിലെത്തുന്നത്. ശനിയാഴ്ച രാവിലെ വിമാനമിറങ്ങുന്ന അമിത് ഷായെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും.
ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം മാരാര്‍ജി ഭവന് ഉദ്ഘാടനം ചെയ്യാനാണ് ഷാ കണ്ണൂരിലെത്തുന്നത്. താളിക്കാവില്‍ ബിജെപി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ഉത്തമന്, രമിത്ത് എന്നിവരുടെ വീടും അമിത് ഷാ സന്ദര്‍ശിക്കും.