Kerala

കൂട്ടബലാത്സംഗത്തിനിരയായ യുവതി വിവസ്ത്രയായി മൂന്ന് നില കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്ന്കാരിയായ യുവതി രക്ഷപ്പെടാനായി മൂന്നു നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. നേപ്പാള്‍ സ്വദേശിയായ യുവതിയാണ് അക്രമികളില്‍ നിന്നും രക്ഷപെടാന്‍വേണ്ടി മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയത്. രാജസ്ഥാനിലെ ജയ്പുര്‍ മുഹാനയിലാണ് സംഭവം. ഗുരുതരമായ പരിക്ക് പറ്റിയ യുവയി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ കാലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. എന്നാല്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ ലോകേഷ് സെയ്നി(19), കമല്‍ സെയ്നി(24) എന്നിവരെ ജയ്പുര്‍ പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. വെളളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഞായറാഴ്ച്ചയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top