Kerala

ശബരിമല കയറാനെത്തിയ ഒരു യുവതിയെ കൂടി പമ്പയില്‍ തടഞ്ഞു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മറ്റൊരു യുവതിയെ കൂടി പമ്പയില്‍ തടഞ്ഞു. മരക്കൂട്ടത്താണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്. നാലമത്തെയാളേയാണ് ഇന്ന് തിരച്ചയക്കുന്നത്. ഇന്ന് എത്തിയവര്‍ എല്ലാവരും ആന്ധ്രാക്കാരാണ്.

രാവിലെ നീലിമല വരെ രണ്ട് യുവതികള്‍ കയറിയിരുന്നു. 47കാരി ഉച്ചയ്ക്ക് നടപ്പന്തല്‍ വരെ എത്തി. ഭക്തരുടെ പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി അവരെ വാഹനത്തില്‍ പമ്പയില്‍ എത്തിച്ചു. ആചാരലംഘനം അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍ നടപ്പന്തലില്‍ തുടരുകയാണ്.

അതേസമയം, നിലയ്ക്കയില്‍ നിരോധനാജ്ഞ ലംഘിച്ച് ഇന്നും ബിജെപി പ്രതിഷേധിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്റെ നേതൃത്വത്തില്‍ എട്ട് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തി മുദ്രാവാക്യം മുഴക്കിയത്. ഇതേതുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top