Kerala

വിശ്വാസികള്‍ക്ക് പൂര്‍ണ പിന്തുണ; മല കയറാന്‍ ശ്രമിക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍പ്പോലും പോകാത്തവരെന്ന് മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്നത് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍പ്പോലും പോകാത്തവരാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ശബരിമല വിഷയം സമൂഹത്തില്‍ കത്തി നില്‍ക്കുമ്പോള്‍ നാമജപ പ്രതിഷേധത്തിനും വിശ്വാസികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കിയായിരുന്നു അനീഷ് നമ്പൂതിരിയുടെ പ്രതികരണം.

സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവും പറയുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. വിശ്വാസികളുടേത് ധര്‍മസമരമാണെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സന്നിധാനം തുടര്‍ച്ചയായി സംഘര്‍ഷഭൂമിയാകുന്ന സാഹചര്യത്തിലാണ് മാളികപ്പുറം മേല്‍ ശാന്തിയുടെ വിമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top