Latest News

തിരുവനന്തപുരം രാജധാനി എക്സ്പസ് ട്രക്കിടിച്ച് പാളംതെറ്റി

മധ്യപ്രദേശ്: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ് ട്രക്ക് ഇടിച്ച് പാളം തെറ്റി. ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയില്‍ വെച്ചാണ് തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. രാവിലെ 6.45 നായിരുന്നു സംഭവം.

ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ നിയന്ത്രണം വിട്ട ട്രക്ക് വന്നിടിച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ആ സമയം അതുവഴി കടന്നു പോയ ട്രെയിനിന്റെ ബോഗികളില്‍ ഇടിച്ചു. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top