Kerala

യാത്രക്കാര്‍ ദുരിതത്തില്‍; കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ സമരം നടത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ സമരം തുടരുകയാണ്.

കുടുംബശ്രീ ജീവനക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top