Breaking News

നവകേരള നിര്‍മ്മാണം; മുഖ്യമന്ത്രി നാളെ യുഎഇയില്‍

നവകേരള നിര്‍മ്മാണത്തിനായി പ്രവാസലോകത്തിന്റെ സഹായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യു.എ.ഇ.യിലെത്തും. മുഖ്യമന്ത്രിക്കൊപ്പം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും ഉണ്ടാകും. ശനിയാഴ്ചവരെയാണ് യു.എ.ഇ.യിലുണ്ടാകുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതുപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് എമിറേറ്റുകളിലും വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top