Kerala

അര്‍ച്ചന പദ്മിനിക്കെതിരെ നിയമനടപടിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഡബ്ല്യുസിസി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ നടിയും സഹസംവിധായികയുമായ അര്‍ച്ചന പദ്മിനി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ നിയമനടപടിക്കില്ലെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമ മേഖലയില്‍ തുടരുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങാത്തതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍  ഫെഫ്ക നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും ഷെറിന്‍ സ്റ്റാന്‍ലിനെ തിരികെ ജോലിക്കെടുത്ത കാര്യത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top