Breaking News

ശബരിമല സ്ത്രീപ്രവേശനം; എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര തിരുവനന്തപുരത്ത്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും.

നാളെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്. എന്‍ഡിഎ ചെയര്‍മാന്‍ പി.എസ്.ശ്രീധരന്‍ പിള്ള നയിക്കുന്ന ജാഥ യില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതേസമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോര്‍ഡ് ജംഗ്ഷനില്‍ സമാപിക്കും. പ്രവീണ്‍ തൊഗാഡിയ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top