Latest News

മതിലില്‍ ഇടിച്ച് ഗുരുതര തകരാറുകള്‍ സംഭവിച്ച വിമാനം പറപ്പിച്ചത് മൂന്നുമണിക്കൂര്‍; ഒഴിവായത് വന്‍ദുരന്തം

136 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ച് ഗുരുതരമായ തകരാറുകള്‍ സംഭവിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് തുടര്‍ന്നും പറപ്പിച്ചത് മൂന്നുമണിക്കൂര്‍. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20ന് അപകടത്തില്‍ പെട്ട ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനം തുടര്‍ന്നും പറന്നുയര്‍ന്ന് പുലര്‍ച്ചെ 5.35 ഓടെയാണ് മുംബൈയില്‍ ഇറക്കിയത്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

അപകടത്തില്‍പെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ലെന്നാണ് പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നിട്ടും ചൈന്നൈയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രം മുംബൈയില്‍ ഇറക്കുകയായിരുന്നു. പരിശോധനയില്‍ വിമാനത്തിന് കാര്യമായ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തി.

വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ കഷ്ണങ്ങളായി വിട്ടുപോയി. ആന്റിന ട്രിച്ചി വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top