ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആര്.റോഷന് വെട്ടേറ്റു. ഇന്നലെ രാത്രി ഹരിപ്പാട് വെച്ചായിരുന്നു സംഭവം.
മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. കൈകളിലും പുറത്തും ഗുരുതരമായി പരുക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.