Business

ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി; രണ്ടാം സ്ഥാനത്ത് രവിപിളള

ഫോബ്‌സ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും ധനികനായ മലയാളിയായി ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി. 35,036 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ആര്‍പി ഗ്രൂപ്പ് ഉടമ ബി. രവിപിള്ളയാണ് രണ്ടാം സ്ഥാനത്ത്. 28,766 കോടിയാണ് രവിപിളളയുടെ ആസ്തി. ജെംസ് എജ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കിക്കാണ് മൂന്നാം സ്ഥാനം. 18,808 കോടി രൂപയുടെ ആസ്തിയാണ് സണ്ണി വര്‍ക്കിക്കുളളത്.

സമ്പന്ന ഇന്ത്യക്കാരില്‍ ഒന്നാമന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയാണ്. 3,48,800 കോടിയാണ് അംബാനിയുടെ ആസ്തി. രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി).

ഗള്‍ഫ് മേഖലയിലെ ധനികരിലും ഒന്നാം സ്ഥാനം യൂസഫലിക്കാണ്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത് (32,241 കോടി). രവിപിള്ളയ്ക്കാണ് മൂന്നാം സ്ഥാനം. സമ്പന്നരായ മലയാളികളില്‍ ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് നാലാം സ്ഥാനത്ത് (15,047കോടി). അഞ്ചാമത് മുത്തൂറ്റ് എം.ഡി. ജോര്‍ജ്(14,383 കോടി). വി.പിഎസ് ഹെല്‍ത്ത് കെയര്‍ ഉടമയും യൂസഫലിയുടെ മരുമകനുമായ ഷംസീര്‍ വയലിനാണ് ആറാം സ്ഥാനം (11,359 കോടി). ഗള്‍ഫിലെ സമ്പന്നരില്‍ എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഉടമ ബി.ആര്‍ ഷെട്ടിയാണ് (27,281കോടി) നാലാംസ്ഥാനത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top