Kerala

മകരവിളക്കിന് തിരുവാഭരണം വിട്ടു തരില്ലെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് പന്തളം രാജകുടുംബം

പത്തനംതിട്ട: പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മകരവിളക്കില്‍ തിരുവാഭരണം വിട്ടു തരില്ലെന്നുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് പന്തളം രാജകുടുംബം.

ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം വനിതാ ജഡ്ജിയുടേത് കൃത്യമായ വിധിയാണെന്നും ശബരിമലയില്‍ ലിംഗവിവേചനമില്ല, ഭക്തജനങ്ങളില്‍ വനിതകളുടെ അഭിപ്രായം വോട്ടിനിട്ടു നോക്കിയാല്‍ പത്തു ശതമാനം പോലും വിധിയെ അനുകൂലിക്കില്ലെന്നും കൊട്ടാരം നിര്‍വാഹകസമിതിയംഗം പിജി ശശികുമാര്‍ വര്‍മ പറഞ്ഞു.

വിവിധസംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് കൊട്ടാരം ഭാരവാഹികള്‍ അറിയിച്ചു. ഹൈന്ദവരുടെ കടക്കല്‍ കത്തി വെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീംകോടതി നടത്തിയതെന്നും ആരെയോ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും കാട്ടാരം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

അഭിഭാഷകരുടെ നിയമോപദേശം തേടി റിവ്യൂ പെറ്റീഷനില്‍ തീരുമാനമെടുക്കുമെന്നും രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും കണ്ട് ആചാരങ്ങളില്‍ നിയമനിര്‍മ്മാണത്തിന് അപേക്ഷിക്കുന്ന കാര്യത്തില്‍ കൊട്ടാരവും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് ആലോചിക്കുന്നുണ്ടെന്നും കൊട്ടാരം ഭാരവാഹികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top