സോഷ്യല്‍ മീഡിയയില്‍ തരംഗമായി മ്യൂസിക് ആല്‍ബം ‘ഹോണസ്റ്റ്ലി’. അന്നയും റസൂലും എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആന്‍ഡ്രിയ ജെര്‍മിയയുടെ മ്യൂസിക് വീഡിയോ ‘ഹോണസ്റ്റ്ലി’ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍.
റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ ലക്ഷകണക്കിന് പ്രേക്ഷകര്‍ കണ്ട ഹോണസ്റ്റ്ലി, ആലപിച്ചതും അഭിനയിച്ചതും വരികള്‍ എഴുതിയിരിക്കുന്നതുമെല്ലാം ആന്‍ഡ്രിയ തന്നെയാണ് എന്നതാണ് മ്യൂസിക് വീഡിയോയുടെ പ്രത്യേകത.
ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, ഗായിക, മോഡല്‍, എന്നീ നിലകളിലെല്ലാം ശ്രദ്ധേയയായ ആന്‍ഡ്രിയയുടെ പുത്തന്ചുവടുവെയ്പായ മ്യൂസിക് ആല്‍ബത്തിനും മികച്ച പ്രതികരണമാണ് പ്രക്ഷകരില്‍ നിന്നും ലഭിക്കുന്നത്.