Kerala

ഡെലിവറി ബോയിയെ തല്ലിച്ചതച്ച ഇടപ്പളളി താള്‍ ഹോട്ടലില്‍ റെയ്ഡ്; ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ ക്രൂരമായ തല്ലിച്ചതച്ച കൊച്ചി ഇടപ്പള്ളിയിലെ താള്‍ ഹോട്ടലില്‍ റെയ്ഡ്. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി താള്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയി ജവഹര്‍ കാരാടിനെ തല്ലിച്ചതച്ചത്.

താള്‍ ഹോട്ടലിലെ തന്നെ ജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഉടമ മര്‍ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് ജവഹറിനെ മര്‍ദിച്ചത്. ഹോട്ടലുടമയും തൊഴിലാളികളും ഏറെ നേരം സംഘം ചേര്‍ന്ന് ജവഹറിനെ മര്‍ദിക്കുകയും കൊച്ചിയില്‍ ഇനി കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജവഹര്‍ മൊഴി നല്‍കി. ഇതിനു പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

 

യൂബര്‍ ഈറ്റ്‌സ് ബോയിക്കെതിരെ നടന്ന ക്രൂരതയെ കടുത്ത പ്രതിഷേധത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഹോട്ടലിന്റെ റേറ്റിംഗ് കുറച്ചു കൊണ്ടും മോശം അഭിപ്രായങ്ങള്‍ കമന്റ് ചെയ്തുമായിരുന്നു മിക്കവരും പ്രതിഷേധം രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top