Breaking News

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ക്രിമിനല്‍ കേസ് അയോഗ്യതയല്ലെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ അയോഗ്യരാക്കാനോ മത്സരത്തില്‍ നിന്ന് വിലക്കാനോ സാധിക്കില്ല. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് രംഗത്തെ ക്രിമിനലുകളെ നിയന്ത്രിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റേതാണ് വിധി.

വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. തെരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനില്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top