Film News

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്

 

കൊച്ചി: കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സംസ്‌കാരം.

നടനും സംവിധായകനുമായി മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ക്യാപ്റ്റന്‍ രാജു കഴിഞ്ഞ തിങ്കളാഴ്ചയാണ് ചലചിത്രലോകത്തിനോട് വിടചൊല്ലിയത്. ഇന്നു രാവിലെ പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്മെന്റിലും തുടര്‍ന്ന് എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വെച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ കലാസാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്ന് പത്തു മണിക്കു ശേഷം സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്സ് ഹോട്ടലില്‍ ക്യാപ്റ്റന്‍ അവസാനമായി അല്‍പനേരം വിശ്രമിക്കും.

തുടര്‍ന്ന് ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കും.

രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍, ഇന്നസെന്റ്, വിനയന്‍, സുരേഷ് ഗോപി, മനോജ് കെ ജയന്‍, ജനാര്‍ദനന്‍, ലാലു അലക്സ്, ഹരിഹരന്‍, എസ്.എന്‍. സ്വാമി, സിബി മലയില്‍, ടിനി ടോം, ബാബു രാജ്, ഇടവേള ബാബു, മോഹന്‍ രാജ്, ടോണി, കലാഭവന്‍ ഹനീഫ്, ബ്ലെസി, ബൈജു കൊട്ടാരക്കര, മാര്‍ത്താണ്ഡന്‍, പിസി ചാക്കോ, ജോസ് തെറ്റയില്‍, ബെഞ്ചമിന്‍ കോശി, ടോണി ചമ്മണി, കെ. ബാബു തുടങ്ങിയവര്‍ മലയാള സിനിമയുടെ സ്വന്തം ക്യാപ്റ്റന് വിട നല്‍കാനെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top