Kerala

പൊതുനിരത്തിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top