Film News

മമ്മൂട്ടിയുടെ മകനായി വിജയ് ദേവാരുകൊണ്ടയെത്തുന്നു

മമ്മൂട്ടിയുടെ മകനായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട യുവതാരം വിജയ് ദേവാരുകൊണ്ടയെത്തുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രം യാത്രയില്‍ വൈ.എസ്.ആറിന്റെ മകന്‍ വൈ.എസ്. ജഗന്റെ കഥാപാത്രത്തെ വിജയ് അവതരിപ്പിക്കും.

തമിഴ് താരം സൂര്യയെയായിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത്. താരത്തിന്റെ തിരക്കുകള്‍ കാരണം പിന്നീട് ആ കഥാപാത്രത്തെ നടന്‍ കാര്‍ത്തി അവതരിപ്പിക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാലിപ്പോള്‍ കാര്‍ത്തിയല്ല, വിജയ് ദേവരുകൊണ്ടയാകും ജഗനായെത്തുക എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആരംഭിച്ചു. മഹി രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പറയുന്നത് 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ്. 30 കോടി ബജറ്റിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top