Latest News

ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിന്നാലെ കര്‍ണാടകയും ഇന്ധന വില കുറച്ചു

കര്‍ണാടകയില്‍ ഇന്ധനവില കുറച്ചു. ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരും ഇന്ധനവില കുറച്ചത്. പെട്രോള്‍,ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറയ്ക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. പുതുക്കിയ ഇന്ധനവില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്ത് ഇന്ധനവില ദിവസേന വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹര്യത്തില്‍ പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ നട്ടംതിരിയുകയാണ്. നേരത്തെ ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു. ആന്ധ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തി ഇന്ധന വിലയില്‍ രണ്ടുരൂപയാണ് കുറച്ചത്. രാജസ്ഥാനിലും മുഖ്യമന്ത്രി വസുന്ധരെ രാജ രണ്ടു രൂപ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രളയത്തെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇന്ധന തീരുവ കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ കേരളത്തിലും വില കുറയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top