പത്തനാപുരത്ത് കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്റ കോണ്‍വെന്റ് കിണറ്റിലാണ് കന്യാസ്ത്രീയായ സിസ്റ്റര്‍ സൂസനെ(56) മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളില്‍ 12 വര്‍ഷമായി അധ്യാപികയാണ് സിസ്റ്റര്‍ സൂസന്. കിണറിന് സമീപം രക്തക്കറയും വലിച്ചിഴച്ച പാടുകളുമുണ്ട്.
പ്രഥമദൃഷ്ട്യാ ദുരൂഹത നിറഞ്ഞ സാഹചര്യത്തിലാണ് കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീക്ക് ഗുരുതരമായ അസുഖമുണ്ടായിരുന്നെന്നും അവര്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നതെന്നുമാണ് മഠത്തിലെ അന്തേവാസികളുടെ മൊഴി. മുറിയില്‍ നിന്നും കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണോ എന്ന സംശയമുണര്‍ത്തുന്നു. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് ഭാഷ്യം.