Kerala

വനിതാക്കമ്മീഷന്‍ പിരിച്ചുവിടണമെന്ന് എംഎ ഹസന്‍

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത വനിതാക്കമ്മീഷന്‍ പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ലൈംഗീക ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ദേശിയ വനിതാക്കമ്മീഷന്‍ കേസെടുത്തപ്പോള്‍ സംസ്ഥാന വനിതാക്കമ്മീഷന്‍ നോക്കുകുത്തിയായെന്ന് ഹസന്‍ കുറ്റപ്പെടുത്തി. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും സുരക്ഷയൊരുക്കുകയാണെന്ന് ഹസന്‍ ആരോപിച്ചു.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷന്‍ ഉടനടി പിരിച്ചുവിടണം. സംസ്ഥാന വനിതാ കമ്മിഷന്‍ എത്രയോ പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ വെച്ചിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top