Kerala

8.2 ശതമാനം വളര്‍ച്ചാ കണക്ക് വിവാദത്തില്‍

അടുത്തിടെ പുറത്തുവന്ന ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ എന്തോ കാര്യമായ പൊരുത്തക്കേടുണ്ടോ ? ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ രാജ്യം 8.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാറിന്റെ കണക്കുകള്‍ ചോദ്യം ചെയ്ത് റിസര്‍വ് ബാങ്കിലെ പണ നയ സമിതി അംഗം രവീന്ദ്ര ദൊലാക്കിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വ്യാവസായിക ഉത്പ്പാദനം പെരുപ്പിച്ച് കാണിച്ചതാവാം ഉയര്‍ന്ന ജിഡിപി കണക്കിനാധാരമെന്ന് അദ്ദാഹം പറയുന്നു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് രവീന്ദ്ര ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

കമ്പനികള്‍ നല്‍കുന്ന കണക്കുകള്‍ക്ക് പകരം വാര്‍ഷിക വ്യാവസായിക സര്‍വേയിലെ കണക്കുകളാണ് ഇപ്പോള്‍ കണക്കിലെടുത്തിരിക്കുന്നത്. വളര്‍ച്ചാ നിരക്ക് നിശ്ചയിക്കുന്നത് പുതിയ ശ്രേണിയിലാണ്. ഇതിലെ പോരായ്മകളാണ് പെരുപ്പിച്ച കണക്ക് പുറത്ത് വരാന്‍ കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top