Breaking News

പമ്പയില്‍ സൈന്യം രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും

പമ്പയില്‍ സൈന്യം രണ്ട് പാലങ്ങള്‍ നിര്‍മ്മിക്കും. രണ്ട് പാലങ്ങള്‍ താല്‍ക്കാലികമായി നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി. സൈനീക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. മന്ത്രി കടകംപളളി സുരേന്ദ്രന്‍ മേജര്‍ ആശിശ് ഉപാധ്യായയുമായി ചര്‍ച്ച നടത്തി.

12 മീറ്റര്‍ വീതിയുള്ളതാണ് വാഹനം പോകാനുള്ള പാലം. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പാലങ്ങളായിരിക്കും നിര്‍മ്മിക്കുക. ഭക്തരെ കടത്തിവിടുന്നതിനായി മണ്ണ് നീക്കി പാലം പണി ആരംഭിക്കും. താല്‍ക്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top