Kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രിംകോടതി; കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി. കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും സംയുക്ത മേല്‍നോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. മുല്ലപ്പെരിയാറില്‍ നിന്നും അധികജലം തുറന്ന് വിട്ടത് കേരളത്തില്‍ പ്രളയത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി കേരളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നായിരുന്നു കേന്ദ്ര ജലക്കമ്മീഷന്റെയും മുല്ലപ്പെരിയാര്‍ സമിതിയുടെയും തീരുമാനം. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി ജലനിരപ്പ് കുറയ്ക്കാന്‍ ഉത്തരവിട്ടത്. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. സെപ്റ്റംബര്‍ 6ന് കേസ് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top