Kerala

വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഭീഷണിയായി ഇഴ ജന്തുക്കള്‍ ; അങ്കമാലി , കാലടി മേഖലയില്‍ 50 പേര്‍ക്ക് പാമ്പുകടിയേറ്റു

പ്രളയജലമിറങ്ങിത്തുടങ്ങിയതോടെ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ഭീഷണിയായി ഇഴജന്തുക്കളും. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാമ്പുശല്യം രൂക്ഷമാണ്.

എറണാകുളം ജില്ലയിലെ കാലടി, അങ്കമാലി, പറവൂര്‍ മേഖലകളില്‍ ഇതിനകം 50 പേരാണ് പാമ്പുകടിയേറ്റ് ചികിത്സതേടിയത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

അണലി, മൂര്‍ഖന്‍, ചേര, ഇരുതലമൂരി തുടങ്ങിയ പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകിയെത്തിയത്. വെള്ളം കയറിയ വീടുകളിലേക്ക് തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ;

  • ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുക.
  • കടിയേറ്റ വ്യക്തിയെ ഒരു പരന്ന പ്രതലത്തില്‍ കിടത്തുക
  • പാമ്പു കടിയേറ്റെന്ന് മനസ്സിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്.
  • കടിച്ച പാമ്പിനെ അന്വേഷിച്ച് സമയം പാഴാക്കരുത്. വിവിധ വിഷ പാമ്പുകള്‍ക്കുള്ള ആന്റിവെനം ഒന്ന് തന്നെയാണ്.
  • കടിയേറ്റ കൈ / കാല്‍ അനക്കാതെ ശ്രദ്ധിക്കുക
  • മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
  • മുറിവിനു മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും.
  • നിങ്ങളുടെ പരിസരത്തു പാമ്പുകടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top