Kerala

പ്രളയത്തില്‍ ഒറ്റപ്പെട്ട നെല്ലിയാമ്പതിയില്‍ ഇന്ന് ഹെലികോപ്റ്ററെത്തും

പാലക്കാട്: പ്രളയം ദുരന്തം വിതച്ച നെല്ലിയാമ്പതിയില്‍ ഇന്ന് ഹെലികോപ്റ്ററെത്തും. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഭക്ഷണവും വൈദ്യസഹായവും ഹെലികോപ്റ്ററില്‍ എത്തിക്കും.

കനത്ത മഴയും ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ 3500 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞ് റോഡുകള്‍ അടഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നു. പോത്തുണ്ടി ചെക്ക് പോസ്റ്റ് മുതല്‍ പുലയന്‍ പാറ വരെയുള്ള സ്ഥലങ്ങളിലാണ് ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാല്‍ ആളപായമില്ല. 25 കിലോമിറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍ കൂടുതലും തോട്ടം തൊഴിലാളികളാണ്. പാടികളും ഗവ ക്വാര്‍ട്ടേഴ്‌സുകളിലുമായാണ് ഇവര്‍ ഇപ്പോഴുള്ളത്. ആവശ്യമായ ഭക്ഷണം ലഭിക്കാതെ വലയുകയാണ് ഇവര്‍.

ഭക്ഷണവും ശുദ്ധജലവും കൊണ്ടുപോകാന്‍ ഇന്നലെ ഹെലികോപ്റ്റര്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് തലച്ചുമടായാണ് സാധനങ്ങള്‍ എത്തിച്ചത്. റോഡ് താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാന്‍ പോലും രണ്ട് ദിവസമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top