കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. എറണാകുളം ജില്ലയില്‍ മഴ തുടരുകയാണ്.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.
ആലുവ-അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ആലുവ ബസ്റ്റാന്റിലും മെയിന്‍ റോഡിലും മുഴുവന്‍ വെള്ളം കയറിയിരിക്കുകയാണ്.
എറണാകുളം നഗരത്തില്‍ പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.