Kerala

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ല, 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍; വൈദ്യുതമന്ത്രി

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ജില്ല കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തീരെ കുറവായിരുന്നു. ഇതോടെ അണക്കെട്ടിലേക്കുളള നീരൊഴുക്ക് കുറഞ്ഞെന്നും ഡാം തുറക്കണ്ട സാഹചര്യമില്ലെന്നും എംഎം മണി വ്യക്തമാക്കി.

ഇന്ന് രാവിലെ ചേര്‍ന്ന ഉന്നത അധികൃതരുടെ യോഗത്തില്‍ ഷട്ടര്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴ കുറഞ്ഞതോടെ ഡാമിലെ വെളളത്തിന്റെ അളവ് കുടൂന്നതിന് ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം മഴയുടേയും നീരൊഴുക്കിന്റേയും ശക്തി ഇനിയും കൂടുകയാണെങ്കില്‍ മാത്രമേ അണക്കെട്ട് തുറക്കുന്ന കാര്യം പരിഗണിക്കൂവെന്ന് എംഎം മണി വ്യക്തമാക്കി.

അതേസമയം പരാമവധി സംഭരണശേഷിക്കായി കാത്തുനില്‍ക്കാതെ 2398 അടിയായാല്‍ തന്നെ മുന്നറിയിപ്പ് കൊടുത്ത്് ട്രയല്‍റണ്‍ നടത്താനാണ് തീരുമാനം.ഇതിനായി ഒരു ഷട്ടറിന്റെ 40 സെന്റീമീറ്റര്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഉയര്‍ത്തി വയ്ക്കും. എന്നാല്‍ നിലവിലെ മഴയുടെ തോതനുസരിച്ച് ഇത് വേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top