Breaking News

ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഏഴു ദിവസത്തിനുള്ളില്‍ തുറക്കേണ്ടിവരും; 30 വരെ മഴ തുടരും

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍  ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.  മഴ തുടര്‍ന്നാല്‍   ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. ജലനിരപ്പ് 2391.12 അടിയില്‍ എത്തിയതോടെ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2,403 അടി സംഭരണശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ 2,388 അടി (728 മീറ്റര്‍) വെള്ളമുണ്ട്.

കണക്കുകള്‍ അനുസരിച്ച് ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറന്നുവിടേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏഴു ദിവസത്തിനുള്ളില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്ന് ഡാം സുരക്ഷാ അസി.എന്‍ജിനീയര്‍ ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കും.

കനത്ത മഴ തുടര്‍ന്നാല്‍ 7 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത് ഇടുക്കി ജില്ലയിലാണ്. 30 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top