Kerala

ശശി തരൂര്‍ എംപിയുടെ ഓഫീസ് ആക്രമിച്ചത് പ്രതിഷേധാര്‍ഹം: എംബി രാജേഷ്

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഓഫീസ് ആക്രമിച്ച സംഘപരിവാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് എം.ബി.രാജേഷ് എംപി. തിരുവനന്തപുരത്തെ ഓഫീസിനുളളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചതിനെതിരെയാണ് എം.ബി.രാജേഷ് രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി കാണിക്കുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ചയാണ് കേരളത്തിലെ സംഭവമെന്നും രാജേഷ് പറഞ്ഞു.

ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ പേരിലാണ് കഴിഞ്ഞ ദിവസം തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച ആക്രമണം നടത്തിയത്. തരൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓഫീസിന് മുന്നിലും തരൂരിന്റെ ചിത്രം പതിച്ച ബോര്‍ഡിലും പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top