ഇന്ത്യന്‍ പരസ്യലോകം പ്രിയാ വാര്യരുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു. മഞ്ച് പരസ്യം ആകര്‍ഷകമല്ലെന്ന കാരണത്താല്‍ പിന്‍വലിച്ചുവെന്ന സോഷ്യല്‍ മീഡിയായുടെ പ്രചരണം തെറ്റാണെന്നാണ് ഇപ്പോള്‍ പ്രിയ തെളിയിക്കുന്നത്. മഞ്ചിന്റെ പാക്കറ്റില്‍ തന്നെ കണ്ണിറുക്കി നില്ക്കുന്ന പ്രിയയുടെ പടം കൊണ്ടുവരാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ ലിവറിന്റെ പോണ്ട്സ് ക്രീമിന്റെ പരസ്യ ചിത്രത്തിന്റെ മോഡലായാണ് പ്രിയ അഭിനയിക്കുന്നത്. മുംബൈ ഫിലിം സിറ്റിയില്‍ നാല് ദിവസം കൊണ്ടാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് പ്രിയയ്ക്ക് മോഡല്‍ ചാര്‍ജായി നല്‍കിയത്.