കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. കോഴിക്കോട് കൈതപ്പൊയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള(52)യേയാണ് കൊല്ലാന്‍ ശ്രമിച്ചത്.
കുരുവിളയുടെ ദേഹത്ത് മുളക് പൊടി വിതറിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെ സജി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഇടുക്കി സ്വദേശിയായ സന്തോഷ് എന്നയാളാണ് സജിയെ ആക്രമിച്ചതെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു.