സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു. ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 3000 പേജുള്ള കുറ്റപത്രം അംഗീകരിച്ച കോടതി തരൂരിനോട് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ദില്ലിയിലെ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായാണ് ശശി തരൂര്‍ എംപി ജാമ്യം നേടിയത്. അതേസമയം, കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും.
2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്കര്‍ മരിച്ചത്. സംഭവത്തില്‍ സുനന്ദയുടെ ഭര്‍ത്താവായ ശശി തരൂരിനെ പോലീസ് സംശയിച്ചിരുന്നു. ഓട്ടോപ്സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ണായകമായി. എന്നാല്‍ സുനന്ദയുടെ കൊലപാതകത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.