Breaking News

വിദേശ വനിതയുടെ കൊലപാതകം ; അന്വേഷണം തൃപ്തികരമല്ലെന്ന് സുഹൃത്ത്

കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് ആന്‍ഡ്രൂസ് മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം കോവളത്ത് ലിത്വാനിയ സ്വദേശിയായ യുവതിയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യുവതിയുടെ സുഹൃത്ത്. മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്ത് ആന്ഡ്രൂസ് പറഞ്ഞു.

പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കാനാവില്ല. അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല.

നീതി തേടി അന്താരാഷ്ട്ര കോടതിയിലേക്ക് പോകാനും തയാറാണ്. കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. എല്ലാത്തിന്റേയും നിയന്ത്രണം ടൂറിസം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുകയാണ് ഉണ്ടായതെന്നും ആന്ഡ്രൂസ് കുറ്റപ്പെടുത്തി. രാജ്യം വിടാന്‍ തനിക്ക് സമ്മര്‍ധമുണ്ടെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top