ടൊവിനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്മോക്കറുടെ വേഷമാണ് ടോവീനോ അവതരിപ്പിക്കുന്നത്.
പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനി വിശ്വലാലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ 29ന് റിലീസ് ചെയ്യും.