തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതിനെ ചൊല്ലിയുണ്ടായ കോണ്‍ഗ്രസ് തമ്മിലടിയില്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി. കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നതിനിടെ അസംതൃപ്തരായ നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുന്നത്. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. അതേസമയം സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല.