സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട കൊച്ചിക്കാരി ജി ശ്രീലക്ഷ്മി പഠനത്തില്‍ മാത്രമല്ല സംസ്കൃതത്തിലും നിപുണയാണ്.
സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി യൂട്യൂബ് ചാനല്‍ നടത്തുന്ന സംപ്രതി വാര്‍ത്താ സംസ്കൃത വാര്‍ത്താ വായനയില്‍ ശ്രീലക്ഷ്മി തന്റെ സംസ്കൃത പ്രാഗല്ഭ്യം തെളിയിച്ചിരുന്നു.
രാജ്യത്തെ മികച്ച സംസ്കൃത മികവുള്ള വിദ്യാര്‍ത്ഥികളേയാണ് യൂട്യൂബ് ചാനല്‍ വാര്‍ത്താ അവതാരകരായി തെരഞ്ഞെടുക്കുന്നത്. കാക്കനാട് ഭവന്‍സ് വരുണ വിദ്യാലയത്തില്‍ നിന്നാണ് ശ്രീലക്ഷ്മിയെ തെരഞ്ഞെടുത്തത്.