Business

ബാങ്ക് സമരം ആരംഭിച്ചു; സമ്പദ്‌മേഖല നിശ്ചലമാകും

രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം ആരംഭിച്ചു. പത്ത് ലക്ഷം ജീവനക്കാരാണ് വേതനപരിഷ്‌ക്കരണം ആവശ്യപ്പെട്ട് സമരം ആരംഭിച്ചിരിക്കുന്നത്.

കടുത്ത പണ ദൗര്‍ലഭ്യത്തിന് വഴിവെക്കുന്ന ഈ സമരം മൂലം ചെക്കുകളുടെ ക്ലിയറിങ്, മണി ട്രാന്‍സ്ഫര്‍, ക്യാഷ് റെമിറ്റന്‍സ്,ഡിപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ എന്നിവ തടസ്സപ്പെടും. ഇന്നോട് കൂടി എടിഎമ്മുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. കറന്‍സി ചെസ്റ്റുകളില്‍ നിന്ന് എടിഎമ്മില്‍ പണം നിറയ്ക്കാനാവാത്തതിനാല്‍ രാജ്യത്തെ ഭൂരിപക്ഷം എടിഎമ്മുകളും കാലിയാകും.

മാസാന്ത്യമായതിനാല്‍ ശമ്പളം പിന്‍വലിക്കാന്‍ കഴിയാതെ പൊതുജനങ്ങള്‍ ബുദ്ധിമുട്ട് നേരിടും. ഒന്‍പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയന്‍സ് ആണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ജൂണ്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കുന്നതിനാല്‍ കേരളത്തിലെ രക്ഷിതാക്കളെ സമരം ബുദ്ധിമുട്ടിലാക്കും. ഇന്ത്യന്‍ സമ്പദ്‌രംഗം നിശ്ചലമാക്കുന്ന സമരം ഒഴിവാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് മുന്‍കൈ എടുക്കാത്തതിനാല്‍ വ്യവസായ മേഖലയിലുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top