വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമനുസരിച്ച് 21 പൊതുമേഖലാ ബാങ്കുകള്‍ മൊത്തം 25,775 കോടി രൂപയുടെ (ബാങ്ക് തട്ടിപ്പിലൂടെ ) നഷ്ടമുണ്ടാക്കി. 2017- 2018 സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിന്റെ കണക്കാണിത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നഷ്ടം മാത്രം 6461.13 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖര്‍ ഗൗഡ് എന്ന വ്യക്തി റിസേര്‍വ് ബാങ്കിന് സമര്‍പ്പിച്ച വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഈ വലിയ തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്.
ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2,390.75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ നഷ്ടം 2,224 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയുടേത് 1,928.25 കോടി രൂപയുമാണ്.
അലഹബാദ് ബാങ്കിന്റെ നഷ്ടം 1,520.37 രൂപയും യൂക്കോ ബാങ്കിന്റേത് 1,224.64 കോടി രൂപയുമാണെന്ന്