Kerala

കെവിന്റെ മരണം ; കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കോട്ടയം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ്, ബിജെപി മുന്നണികള്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, കെവിന്റെ മരണത്തില്‍ കുറ്റക്കാരായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം തുടരുകയാണ്. ഇതിനിടിയില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top